Site iconSite icon Janayugom Online

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കാനുള്ള വിലക്ക് നീക്കി ആഡ്രാ സര്‍ക്കാര്‍

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കാനുള്ള വിലക്ക് നീക്കി ആഡ്രപ്രദേശ് സര്‍ക്കാര്‍. ഈ ചട്ടം എടുത്തുകളയുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്തി .മുപ്പത് വര്‍ഷം മുന്‍പാണ് പഞ്ചായത്തുകളിലേയ്ക്കും മണ്ഡല് പ്രജാ പരിഷത്തുകളിലേയ്ക്കും ജില്ലാ പരിഷത്തുകളിലേയ്ക്കും മത്സരിക്കുന്നവര്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന ചട്ടം കൊണ്ടുവന്നത്. രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ മത്സരിക്കാന്‍ അയോഗ്യരായിരിക്കുമെന്ന നിബന്ധനയാണ് അന്ന് ഉള്‍പ്പെടുത്തിയത്.

ജനസംഖ്യാ വര്‍ധന തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. കുടുംബാസൂത്രണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനായിട്ടുണ്ടെന്നും അതിനാല്‍ ഇനിയും ഈ നിബന്ധന തുടരേണ്ടതില്ലെന്നും ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് കൂടുതല്‍ കുട്ടികളുണ്ടാവാന്‍ സ്ത്രീകളേയും കുടുംബങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഇത് ഒരു സാമ്പത്തിക അനിവാര്യതയാണെന്നും നായിഡു വ്യക്തമാക്കി.

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം, ആന്ധ്രാപ്രദേശില്‍ വിവാഹിതരായ സ്ത്രീകളില്‍ 77 ശതമാനം സ്ത്രീകളും 74 ശതമാനം പുരുഷന്‍മാരും കൂടുതല്‍ കുട്ടികളെ ആഗ്രഹിക്കുന്നില്ല. 22 ശതമാനം സ്ത്രീകളും 26 ശതമാനം പുരുഷന്‍മാരും അടുത്ത കുട്ടിക്കായി ഒരു വര്‍ഷമെങ്കിലും കാലയളവ് വേണമെന്ന് അഭിപ്രായമുള്ളവരാണ്. തൊണ്ണൂറ്റി ഒന്ന് ശതമാനം സ്ത്രീകളും 86 ശതമാനം പുരുഷന്‍മാരും രണ്ടില്‍ കുറവ് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹിക്കുന്നത്.

Exit mobile version