Site icon Janayugom Online

ജെയിന്‍ കല്പിത സര്‍വകലാശാലയും ഇന്ത്യന്‍ ആര്‍മിയും കരാര്‍ ഒപ്പിട്ടു

ഇന്ത്യയിലെ മുന്‍നിര നാക് എ പ്ലസ് ഗ്രേഡസ് സര്‍വകലാശാലയായ ജെയിന്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ മിലിട്ടറിയുമായി എംഒയു ഒപ്പുവച്ചു. ബാംഗ്ലൂരിലെ എഎസ് സി സെന്റര്‍ ആന്‍ഡ് കോളജുമായാണ് (ആര്‍മി സര്‍വീസ് കോര്‍പ്‌സ്) ജെയിന്‍ ധാരണാപത്രം ഒപ്പിട്ടത്. കരാര്‍ പ്രകാരം പട്ടാള ഉദ്യോഗസ്ഥന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ജെയിന്‍ കല്‍പ്പിത സര്‍വകലാശാലയുടെ ഓണ്‍-കാമ്പസിലും ഓണ്‍ലൈന്‍ പ്രോഗ്രാമിലും എന്റോള്‍ ചെയ്യാന്‍ കഴിയും.

മാനേജ്മെന്റ്, കൊമേഴ്സ്, സയന്‍സസ്, ടെക്നോളജി എന്നിവയില്‍ ഏതു ഡിസിപ്ലിനും വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓണ്‍— കാമ്പസ് പാഠ്യപദ്ധതികളായ എംബിഎ, എംസിഎ, എംഎസ് സി, പിജി ഡിപ്ലോമ, പിഎച്ച്ഡി, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം എന്നിവ ബാംഗ്ലൂരു യൂണിവേഴ്്സിറ്റി കാമ്പസില്‍ എന്‍ റോള്‍ ചെയ്യാം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ലഭിക്കുന്ന സ്റ്റഡിലീവ് അധ്യയനത്തിനു വേണ്ടി ഉപയോഗിക്കാം.

കരസേനാ ഉദ്യോഗസ്ഥന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും, ഓണ്‍ ലൈന്‍ ഡിഗ്രി പ്രോഗ്രാമുകളായ എംബിഎ, എംസിഎ, എംഎ, ബികോം എന്നീ വിഷയങ്ങളില്‍ എന്റോള്‍ ചെയ്യാന്‍ യുജിസിയുടെ അംഗീകാരവുമുണ്ട്. 70‑ലേറെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഇവിടെ ഉള്ളത്.

ആര്‍മി സര്‍വീസ് കോര്‍പ്‌സ് ലഫ്റ്റന്റ് ജനറല്‍ ബികെ റെപ് സ്വാള്‍, വിഎസ്എം, സെന്റര്‍ ആന്‍ഡ് കോളജ് ബാംഗ്ലൂരു, ജെയിന്‍ കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ് ചന്ദ് എന്നിവര്‍ എംഒയു ഒപ്പുവച്ചു. എഎസ്‌സിയിലെയും ജെയിന്‍ സര്‍വകലാശാലയിലും ഉന്നതോദ്യോഗസ്ഥര്‍ എംഒ യു ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാമുകള്‍ വഴി സര്‍വീസ് കാലത്തു തന്നെ ബിരുദ പഠനം പൂര്‍ത്തിയാക്കാന്‍ കരസേനാ ഉദ്യോഗസ്ഥര്‍ക്കു കഴിയുമെന്ന് ലഫ്. ജനറല്‍ ബികെ. റെപ് സ്വാള്‍ വിഎസ്എം പറഞ്ഞു. ജെയിന്‍ ഗ്രൂപ്പിന്റെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാണ് എംഒയു എന്ന് ജെയിന്‍ ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ് ചന്ദ് പറഞ്ഞു.

2022‑ല്‍ കര്‍ണാടകയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ തയ്യാറെടുപ്പുകളെപ്പറ്റി ഡോ. റോയ് ചന്ദ്, ലഫ്. ജനറല്‍ ബി.കെ. റെപ് സ്വാളുമായി ചര്‍ച്ച നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാല കായിക മേളയാണ് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്.

ENGLISH SUMMARY:The agree­ment was signed between Jain Uni­ver­si­ty and the Indi­an Army
You may also like this video

Exit mobile version