Site iconSite icon Janayugom Online

ഡൽഹി വായു മലിനീകരണം; ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി ആൻഡേഴ്‌സ് ആന്റൺസൺ

ഡൽഹിയിലെ കനത്ത വായു മലിനീകരണത്തെ തുടര്‍ന്ന് ലോക മൂന്നാം നമ്പർ ബാഡ്മിന്റൺ താരം ആൻഡേഴ്‌സ് ആന്റൺസൺ ഇന്ത്യ ഓപ്പണിൽ നിന്ന് പിന്മാറി. തുടർച്ചയായ മൂന്നാം വർഷമാണ് താരം ഇന്ത്യ ഓപ്പൺ ഒഴിവാക്കുന്നത്. ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെത്തുടർന്ന് ഏകദേശം 4.5 ലക്ഷം രൂപ (5,000 ഡോളർ) ആന്റൺസൺ ലോക ബാഡ്മിന്റൺ ഫെഡറേഷന് പിഴയായി നൽകേണ്ടി വന്നു.

ഡൽഹിയിലെ അന്തരീക്ഷവായു തീരെ മോശമാണെന്നും ബാഡ്മിന്റൺ ടൂർണമെന്റ് നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഇതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 348 കടന്നതിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചു. കഴിഞ്ഞദിവസം ഡാനിഷ് താരം മിയ ബ്ലിച്ച്‌ഫെൽഡും ഡൽഹിയിലെ മോശം സാഹചര്യങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഓഗസ്റ്റിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനുള്ളിലെങ്കിലും വായുനിലവാരം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്റൺസൺ പറഞ്ഞു.

Exit mobile version