Site iconSite icon Janayugom Online

ഹൈദരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

വിശാഖപട്ടണത്തു നിന്നും ഹൈദരാബാദിലേക്ക് 103 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിൻ തകരാറുണ്ടായതായതിനാലാണ് അടിയന്തര ലാന്‍ഡിങ് എന്ന് ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് വിമാന നമ്പർ IX 2658 ആണ് തിരിച്ചിറക്കിയത്. പൈലറ്റ് അടിയന്തര ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ഹൈദരാബാദിലേക്കുള്ള യാത്ര ഉപേക്ഷിച്ച് തുറമുഖ നഗരത്തിലേക്ക് മടങ്ങുകയും ചെയ്തുവെന്ന് വിശാഖപട്ടണം വിമാനത്താവള ഡയറക്ടർ എസ് രാജ റെഡ്ഡി പറഞ്ഞു. 

“വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടതിന് ശേഷം, എഞ്ചിനിൽ എന്തോ പ്രശ്നമുണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്തു. അതിനാൽ, അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ട് അദ്ദേഹം വിശാഖപട്ടണത്തേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, യാത്രക്കാരെ ഇറക്കി,” റെഡ്ഡി പിടിഐയോട് പറഞ്ഞു. എയർലൈൻ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വിമാനം ഉച്ചയ്ക്ക് 2.38 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് 3 മണിയോടെ തിരിച്ചെത്തി. ഏകദേശം 10 നോട്ടിക്കൽ മൈൽ മാത്രം സഞ്ചരിച്ചപ്പോൾ പക്ഷിയിടിച്ചതായി സംശയമുണ്ടായി.

Exit mobile version