Site icon Janayugom Online

കൊച്ചി-ലണ്ടന്‍ എയർ ഇന്ത്യ വിമാനം നാളെ പുറപ്പെടും

കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യന്ത്രത്തകരാറിലായതിനെ തുടർന്നാണ് റദ്ദാക്കിയത്.

ഇന്ന് പുലർച്ചെ 3.30 ന് എത്തിച്ചേർന്ന എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. സാങ്കേതിക തകരാർ മൂലം വിമാനം റദ്ദുചെയ്തതോടെ 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ ഒരു അറിയിപ്പ് പോലും ലഭിക്കാത്തതിനാൽ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; The Air India flight from Kochi to Lon­don will depart tomor­row morning

you may also like this video;

Exit mobile version