Site icon Janayugom Online

പെരിയാറിന്റെ രക്ഷയ്ക്ക് എഐവൈഎഫ് പദയാത്ര നടത്തി

പെരിയാര്‍ വിഷമയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് നേതൃത്വത്തില്‍ പെരിയാര്‍ സംരക്ഷണ പദയാത്ര നടത്തി. കടമക്കുടിയില്‍ സിപിഐ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. പദയാത്ര ഏലൂരില്‍ പാതാളത്ത് സമാപിച്ചു. 

വരാപ്പുഴ, ചേരാനെല്ലൂര്‍, മഞ്ഞുമ്മല്‍, ഫാക്ട് കമ്പനിപ്പടി എന്നിവിടങ്ങളിലൂടെയാണ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍, സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പദയാത്ര സഞ്ചരിച്ചത്. സമാപന സമ്മേളനവും പെരിയാര്‍ സംരക്ഷണ സദസും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആര്‍ റെനീഷ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ അഷ്റഫ്, കമലാസദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി എ നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു. 

Eng­lish Summary:The AIYF marched for Peri­yar’s rescue
You may also like this video

Exit mobile version