Site iconSite icon Janayugom Online

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു

ആലപ്പുഴ പുറക്കാട് 25 മീററോളം കടൽ വീണ്ടും ഉൾവലിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കടല്‍ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം വീണ്ടും കണ്ടത്. അതേസമയം സ്വാഭാവികമായ പ്രതിഭാസമെന്ന് വിദഗ്ധർ പറയുന്നത്.

പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞിരുന്നു. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലായത്. ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു. ഇങ്ങനെ ചെളി അടിയുന്നത് മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. എന്നാല്‍ ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധര്‍ പറയുന്നത്. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

Eng­lish Summary:The Alap­puzha Purakkad sea reced­ed again
You may also like this video

Exit mobile version