Site iconSite icon Janayugom Online

ഓസ്ട്രേലിയയിൽ ആൽബനീസ് ഇന്ന് അധികാരമേൽക്കും

ഓസ്ട്രേലിയയുടെ 31ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ന്റ​ണി അ​ൽ​ബ​നീ​സ് ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൽ​ബ​നീ​സി​ന്റെ ലേ​ബ​ർ പാ​ർ​ട്ടി​ക്ക്​ 71ഉം, ​സ്ഥാനമൊഴിയുന്ന സ്കോ​ട്ട്​ മോ​റി​സ​ന്റെ ലി​ബ​റ​ൽ സ​ഖ്യ​ത്തി​ന് 52ഉം ​സീ​റ്റു​ക​ളാ​ണ് ലഭിച്ചത്.

121 വ​ർ​ഷ​ത്തി​നി​ടെ ഓസ്ട്രേലി​യയി​ൽ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ആം​ഗ്ലോ സെ​ൽ​റ്റി​ക് നാ​മ​ധാ​രി​യ​ല്ലാ​ത്ത ആ​ദ്യ സ്ഥാ​നാ​ർത്ഥി​യെ​ന്നാ​ണ് അ​ൽ​ബ​നീ​സ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സി​ഡ്നി​യി​ലെ സ​ർ​ക്കാ​ർ കോ​ള​നി​യി​ൽ ഐ​റി​ഷ് വം​ശ​ജ​യാ​യ അ​മ്മ മ​ര്യാ​ൻ എ​ല്ലെ​രി ത​നി​ച്ചാ​ണ് അ​ൽ​ബ​നീ​സി​നെ വ​ള​ർ​ത്തി​യ​ത്. വി​ക​ലാം​ഗ പെ​ൻ​ഷ​ൻ മാ​ത്ര​മാ​യി​രു​ന്നു അ​മ്മ​യു​ടെ വരുമാനം.

പരിസ്ഥിതി കക്ഷിയായ ഗ്രീൻസും ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉന്നയിച്ചു സ്വതന്ത്രരായി മത്സരിച്ചു മുഖ്യധാരാ കക്ഷികളുടെ സ്ഥാനാർഥികളെ തോൽപിച്ച വനിതകളും ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ മൂന്നാം ശക്തിയാകും.

Eng­lish summary;The Albani will take pow­er in Aus­tralia today

You may also like this video;

Exit mobile version