സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയൻ ലൂക്കാർ(28) എന്ന അൾജീരിയൻ ഫുട്ബോളർ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒറാനില്‍ നടന്ന അള്‍ജീരിയന്‍ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. എംസി സൈദ — എഎസ്എം ഒറാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ആദ്യ പകുതിയിലാണു താരം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചു വീണത്. വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നെന്നാണു അൾജീരിയന്‍ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
ENGLISH SUMMARY:The Algerian footballer who collided with the goalkeeper had a bad end
You may also like this video