പത്തനംതിട്ട തിരുവല്ലയില്‍ ഓക്സിജൻ ലഭിക്കാതെ ആംബുലൻസില്‍ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍. രോഗി 38% എന്ന ഗുരുതര നിലയിലാണ് ആശുപത്രിയിലെത്തിയതെന്നും സൂപ്രണ്ട് പറഞ്ഞു. കൂടാതെ ബന്ധുക്കളോടെ നിര്‍ബന്ധത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. ഓക്സിജൻ കിട്ടാതെ അല്ല രോഗി മരിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയ്‍യും പറഞ്ഞു . ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ലെന്നാണ് ബിജോയിയുുടെ പ്രതികരണം.
തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജനാണ് മരിച്ചത്. തിരുവല്ല ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെ സിലിണ്ടര്‍ തീര്‍ന്നതാണ് മരണം കാരണമെന്ന് ബന്ധുക്കളുടെ ആരോപണം.
English Summary: The allegation that the patient died without oxygen is baseless: Thiruvalla Hospital Superintendent
You may also like