Site iconSite icon Janayugom Online

പുള്ളിപ്പുലിയെ കണ്ട് ആംബുലന്‍സ് നിര്‍ത്തി; യാത്ര തുടരാന്‍ അധികപണം നല്‍കണമെന്ന് ജീവനക്കാര്‍, ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു

മധ്യപ്രദേശില്‍ രോഗിയുമായി പോയ ആംബുലന്‍സ് വഴിയരികില്‍ പുള്ളിപ്പുലിയെ കണ്ട് നിര്‍ത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആയിരുന്ന രോഗി മരിച്ചു. സംഭവത്തില്‍ ആബുലന്‍സ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്ര പുനരാരംഭിക്കാൻ ആംബുലൻസ് ഡ്രൈവറും മെഡിക്കൽ അറ്റൻഡന്റും അധിക പണം ആവശ്യപ്പെട്ടതായി രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി, തുടർന്ന് ചൊവ്വാഴ്ച പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്തു.

ബാലഘട്ട് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 95 കിലോമീറ്റർ അകലെ ബിർസ ബ്ലോക്കിലെ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ഗായത്രി ഉയികെ എന്ന രോഗിയെ ഞായറാഴ്ച വൈകുന്നേരം ബിർസ സിഎച്ച്സിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ഡോക്ടർമാർ ബാലഘട്ട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി 10 മണിയോടെ സിഎച്ച്സിയിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടെങ്കിലും പുലർച്ചെ 12.15 ഓടെയാണ് ജില്ലാ ആശുപത്രിയിൽ എത്തിയത്. സാധാരണയായി 60 മിനിറ്റിൽ കൂടുതൽ എടുക്കുന്ന യാത്ര രണ്ട് മണിക്കൂർ വൈകി.വഴിയിൽ ആംബുലൻസ് ഒരു വനപ്രദേശത്ത് നിർത്തിയതായി രോഗിയുടെ കുടുംബം ആരോപിച്ചു. ഒരു പുള്ളിപ്പുലിയെ കണ്ടതിനാലാണ് ആംബുലൻസ് നിർത്തിയത് ജീവനക്കാർ അവകാശപ്പെട്ടത്. ഗായത്രിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഡ്രൈവറോട് യാത്ര തുടരാൻ ആവർത്തിച്ച് നിർബന്ധിച്ചപ്പോൾ പ്രതി 700 രൂപ കൂടി ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 600 രൂപയ്ക്ക് ഒത്തുതീർപ്പായി. ആശുപത്രിയില്‍ എത്തിയ ഉടനെ രോഗിയുടെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version