Site icon Janayugom Online

അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നു; യുഎസ് കാലാവസ്ഥ ഏജൻസി

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് വർധിക്കുന്നതായി അമേരിക്കൻ കാലാവസ്ഥ ഏജൻസി. വ്യവസായവൽക്കരണത്തിന് മുമ്പത്തേക്കാൾ 50 ശതമാനം കൂടുതലാണ് 2022 മെയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 40 ലക്ഷം വർഷത്തിനിടയില്‍ ഇതാദ്യമായാണ് കാർബൺ​ ഡയോക്സൈഡിന്റെ അളവ് ഇത്രയും കൂടുന്നത്.

അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 420 പിപിഎം മറികടന്നതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക്ക് അഡ്മിനിസ്ട്രേഷൻ(എൻഒഎഎ) വ്യക്തമാക്കി.

മെയിൽ ഇത് 419 പിപിഎം ആയിരുന്നു. കാർബൺ ഡയോക്സൈഡ് ഇത്തരത്തിൽ കൂടുന്നത് ആഗോള താപനത്തിന് കാരണമാകും. ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം വനനശീകരണം തുടങ്ങിയവയെല്ലാമാണ് കാബർഡയോക്സൈഡി​ന്റെ അളവ് കൂടാനുള്ള പ്രധാനകാരണങ്ങളെന്ന് എൻഒഎഎ പറയുന്നു.

Eng­lish summary;The amount of car­bon diox­ide in the atmos­phere increas­es; US Weath­er Agency

You may also like this video;

Exit mobile version