Site icon Janayugom Online

കുമളി ചെക്ക് പോസ്റ്റിലെ വൈദ്യുതി മീറ്ററില്‍ പണം ഒളിപ്പിച്ചു വച്ച നിലയില്‍

വിജലിന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കുമളി മോട്ടോര്‍ വാഹനം, മൃഗസംരക്ഷണം എന്നി വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തുകകള്‍ കണ്ടെത്തി. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ചെക്ക് പോസ്റ്റിലെ ബില്‍ഡിങ്ങിനു പുറകിലുള്ള വൈദ്യുത മീറ്ററില്‍ നിന്നാണ് 2100 രൂപയും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍ ടെസ്റ്റ് ചെക്ക് പോസ്റ്റില്‍ കണക്കില്‍ പെടാത്ത 305 രൂപയും കണ്ടെത്തി്. 

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ ഇടുക്കി വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തുകകള്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും കന്നുകാലികളുമായി എത്തുന്ന വാഹനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റ് ജീവനക്കാര്‍ വന്‍ തോതില്‍ പണപ്പിരിവു നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വിജിലന്‍സ് എസ്. പി ശ്രീ വി ജി വിനോദ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ചെക്ക് പോസ്റ്റുകളില്‍ നമിന്നല്‍ പരിശോധന നടത്തിയത്.

Eng­lish sum­ma­ry: The amount was found hid­den from the elec­tric­i­ty meter at Kumali check post

you may also like this video

Exit mobile version