Site icon Janayugom Online

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു

തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. ആകെ 23 മത്സര വിഭാഗങ്ങളില്‍ ഔദ്യോഗിക ചടങ്ങിന് മുമ്പാണ് 8 എണ്ണം പ്രഖ്യാപിച്ചത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡ്യൂണിന് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്.

ടെന്നിസ് താരങ്ങളായ വീനസ് വില്യംസും സെറീന വില്യംസും ചേര്‍ന്നാണ് പുരസ്‌കാരദാന ചടങ്ങിന് തുടക്കമിട്ടത്. 23 പുരസ്‌കാരങ്ങളാണ് നിര്‍ണയിക്കപ്പെടുക. വാണ്ട സൈക്‌സ്, എമ്മി ഷൂമെര്‍, റെജീന ഹാള്‍ എന്നിവരാണ് അവതാരകര്‍. പത്തുസിനിമകളാണ് മികച്ച ചിത്രമാകാന്‍ മത്സരിക്കുന്നത്.

ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘റൈറ്റിംഗ് വിത്ത് ഫയര്‍’ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ്. ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരം.

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍

മികച്ച സഹനടന്‍— ട്രോയ് കൊട്സര്‍ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍സ് ഷീല്‍ഡ് വൈപ്പര്‍
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- എന്‍കാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം- ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം- ‘ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍’
മികച്ച സഹനടി- അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷന്‍— ഡിസൈന്‍ (ഡ്യൂണ്‍)
മികച്ച ചിത്രസംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)
മികച്ച ശബ്ദം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്ലെറ്റ്

Eng­lish sum­ma­ry; The announce­ment of the 94th Oscars began

You may also like this video;

Exit mobile version