Site iconSite icon Janayugom Online

ഭരണഘടനയ്ക്കെതിരായ അജണ്ട ചെറുക്കപ്പെടണം; ബിനോയ് വിശ്വം

binoy viswambinoy viswam

ഭരണഘടന ആമുഖം പൊളിച്ചെഴുതാനുള്ള ആർഎസ്എസിന്റെ പുതിയ നീക്കത്തെ ചെറുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധവും ആർഎസ്എസ് ചേർത്തുപിടിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്. അവർ അത് എന്നും പറഞ്ഞുകൊണ്ടേയിരിക്കും.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൗലിക സത്തയായി രാജ്യം എന്നും കണ്ട മൂല്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. തുടക്കം മുതലേ ആർഎസ്എസ് പറഞ്ഞിരുന്നത് അവയെല്ലാം പാശ്ചാത്യമാണെന്നും അതിൽ ഇന്ത്യയുടേതായി ഒന്നുമില്ല എന്നുമാണ്. ആ വാദം ഉയർത്തിപ്പിടിച്ചുകൊണ്ട് ആർഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നത് അവയൊന്നും ഭരണഘടനയിൽ ആവശ്യമില്ലായെന്നാണ്. ഈ രാജ്യം കൃത്യമായി അതിനുത്തരം നൽകുന്നു. ഭരണഘടനയുടെ സത്തയിൽ തൊട്ടുകളിക്കാമെന്ന് ആരും പ്രതീക്ഷിക്കണ്ട. ഇന്ത്യ ഇന്ത്യയായി തുടരണമെങ്കിൽ ഭരണഘടനയിൽ പരമാധികാരം വേണം, മതേതരത്വം വേണം, സോഷ്യലിസം വേണം. അവയാണ് ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു. 

Exit mobile version