Site iconSite icon Janayugom Online

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വലയാറ്റിന്റെയും കൂട്ട് പ്രതികളായ ഷൈജു തങ്കച്ഛന്‍, അഞ്ജലി എന്നിവരുടെയും പോക്സോ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാര്‍ തങ്ങളെ ഭീഷണിപെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നാരോപിച്ചാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. 2021 ഒക്ടോബര്‍ 20ന് റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

മോഡലുകളുടെ അപകട മരണത്തിന് ശേഷം ചിലര്‍ പ്രത്യേക ലക്ഷ്യത്തോടെ തന്നെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ കേസ് വന്നതെന്നും ഇതിനു പിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കൊച്ചിയിലെ നമ്പര്‍.18 ഹോട്ടല്‍ പീഡനക്കേസിലെ പരാതിക്കാരി നേരത്തേ വ്യക്തമാക്കിയിരുന്നു. ഹോട്ടലുടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി ഇന്നലെ രംഗത്തെത്തിയിരുന്നു.

 

Eng­lish sum­ma­ry; The antic­i­pa­to­ry bail appli­ca­tions in the No. 18 Hotel Poxo case will be con­sid­ered today

You may also like this video;

Exit mobile version