Site iconSite icon Janayugom Online

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം ഹൈക്കോടതി റദ്ദാക്കി

മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. വഖഫ് ഭൂമിയിൽ അന്തിമാവകാശം വഖഫ് ബോർഡിനായതിനാൽ കമ്മിഷനെ നിയമിച്ച സർക്കാർ നടപടി റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. കമ്മിഷൻ നിയമനത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിനായില്ലെന്നും കൃത്യമായി പഠിച്ചാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. 

Exit mobile version