Site iconSite icon Janayugom Online

ഇടക്കൊച്ചി പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നു

ഇടക്കൊച്ചി പാലത്തിന്റെ അപ്രോച്ച് റോഡ് താഴുന്നു. നിരവധി യാത്രക്കാർക്കാണ് ഇതുമൂലം പരിക്കുകൾ പറ്റുന്നത്. ഇടക്കൊച്ചി, അരൂർ പാലത്തിന്റെ അരൂർ ഭാഗത്ത് അപ്രോച്ച് റോഡും സ്പാനും ചേരുന്നിടം താഴെക്ക് ദിനം പ്രതി താഴുന്നതിനാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ചാടി ഉലയുകയാണ്. അടിയന്തിരമായി ഇത് പരിഹരിച്ചില്ലെങ്കിൽ വളരെ വലിയ അപകടങ്ങൾക്ക് സാധ്യത കാണുന്നതായി നാട്ടുകാർ പറയുന്നു. പാലത്തിന്റെ വശങ്ങളിലെ കൽക്കെട്ടു കൾ ഇളകിമാറി കിടക്കുന്നതിനാൽ അപ്രോച്ച് റോഡിന്റെ അടിഭാഗത്തേ മണ്ണ് ഒഴുകി കായലിലേക്ക് പോകുന്നതാണ് അപ്രോച്ച് റോഡ് താഴാൻ കാരണം. അപകടങ്ങൾ പതിവായപ്പോൾ പി ഡബ്ളിയു ഡി അടിയന്തിരമായി എത്തി ടാർ ചെയ്ത് താഴ്ച പരിഹരിച്ചു എന്ന് അവകാശപ്പെട്ടു .എന്നാൽ അപകടങ്ങൾ ഇവിടെ തുടർക്കഥയാവുകയാണ് തേവര, തോപ്പുംപടി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്ന് അരൂരിൽ എത്തുന്ന പ്രധാന പാലമാണിത്.

Exit mobile version