യുപിയില്‍ ആദിത്യനാഥിന്റെ ഭരണത്തില്‍ സുപ്രധാന പദവികളെല്ലാം ഠാക്കൂര്‍ വിഭാഗക്കാരെ കുത്തിനിറച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന് എതിരായ കേസിലെ തുടര്‍നടപടി തടഞ്ഞ് സുപ്രീംകോടതി.
മാധ്യമപ്രവര്‍ത്തകനായ അഭിഷേക് ഉപാധ്യായക്ക് എതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് ജസ്റ്റീസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകന് എതിരെ ക്രിമിനൽക്കേസ് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിരീക്ഷിച്ചു. യുപി പൊലീസിന്റെ എഫ്‌ഐആറിൽ ആദിത്യനാഥിനെ ദൈവത്തിന്റെ അവതാരം എന്നാണ് പരാമർശിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞു.