കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക നില പരിശോധിച്ചാല്‍ എല്ലാത്തിനും ഉത്തരം കിട്ടുമെന്ന് കെ കെ ഗോപിനാഥന്‍.പേരെടുത്തു ആരെയും പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉന്നത സാമ്പത്തിക നിലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനും മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥനും ഇന്നലെ അറസ്റ്റിലായിരുന്നു.
ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്‌റ്റും.ഇരുവർക്കും രണ്ടുപേരുടെ ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. എം എൽ യുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യും. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്

