Site icon Janayugom Online

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്നാരംഭിക്കും. ജൂലൈ 27 വരെ നടക്കുന്ന സമ്മേളനത്തില്‍ 2022–23ലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കുകയാണ് മുഖ്യ അജണ്ട.

സഭ സമ്മേളിക്കുന്ന 23 ദിവസത്തിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചയ്ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. നാലു ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങൾക്കായും നാലു ദിവസം ധനകാര്യ ബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായും ചെലവഴിക്കും. ഉപധനാഭ്യർത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകൾക്കുമായി രണ്ടു ദിവസവും നീക്കിവച്ചിട്ടുണ്ട്.

Eng­lish summary;The assem­bly ses­sion will begin today

You may also like this video;

Exit mobile version