Site icon Janayugom Online

ശാരദ ഗ്രൂപ്പിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

നിക്ഷേപകരെ കബളിപ്പിച്ച് അനധികൃത സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അസമിലെ ശാരദ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 6.28 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

വിവിധ കമ്പനികൾക്കെതിരെ ഐപിസി സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), സെക്ഷൻ 420 (വഞ്ചന) എന്നിവ പ്രകാരം വിവിധ നിയമ നിർവഹണ ഏജൻസികൾ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.

ഇഡിയുടെ അന്വേഷണത്തിൽ ശാരദ ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ പണം വെളുപ്പിക്കുന്നതിനായി വിവിധ ജംഗമ, സ്ഥാവര സ്വത്തുക്കളിൽ നിക്ഷേപിച്ചതായി കണ്ടെത്തി.

Eng­lish sum­ma­ry; The assets of the Shar­da Group were confiscated

You may also like this video;

Exit mobile version