Site iconSite icon Janayugom Online

ഔദ്യോഗിക വസതിക്കുനേരെയുണ്ടായ ആക്രമണം വി ഡി സതീശന്റെ നിർദേശപ്രകാരം: വീണാ ജോർജ്

ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവച്ച സംഭവത്തിൽ തന്റെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശപ്രകാരം നടന്ന ആക്രമണമാണിതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഔദ്യോഗിക വസതിക്കുനേരെ കുറേ ആളുകൾ വന്ന് അതിക്രമം നടത്തിയിരിക്കുന്നു. ഗേറ്റ് ഇളക്കുകയും ഗാർഡിനെ ആക്രമിക്കുകയും ചെയ്തു. എന്തിനാണ് അവർ എനിക്ക് നേരെയും വീടിന് നേരെയും ആക്രമണം നടത്തുന്നത്? ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രശ്നത്തിൽ ആരോഗ്യ മന്ത്രി ചെയ്യേണ്ടതായി കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടല്ലോ. മണിക്കൂറുകൾക്കകം നടപടിയെടുത്തു, കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് വി ഡി സതീശന്റെ നിർദേശപ്രകാരം നടന്ന ആക്രമണമാണ് വീണ ജോർജ് കുറ്റപ്പെടുത്തി.

ഇന്ന് രാവിലെയാണ് ആരോഗ്യ മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചത്. 

Exit mobile version