രാജസ്ഥാനില്‍ മുപ്പത്തിരണ്ടുകാരിയായ അധ്യാപികയെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തീകൊളുത്തി കൊന്നു. ജയ്പൂരിലാണ് സംഭവം. പരിക്കേറ്റ് ചികിത്സയിലാണ് യുവതി മരണപ്പെട്ടത്. ആഗസ്റ്റ് 10ന് സ്കൂളിലേക്ക് മകനോടൊപ്പം പോവുകയായിരുന്ന യുവതിയെയാണ് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. രക്ഷപ്പെട്ട് ഓടിയ യുവതി അടുത്തുള്ള കോളനിയില്‍ ഒളിച്ച ശേഷം പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ അപ്പോഴേക്കും യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു.
ഗ്രാമവാസികള്‍ നോക്കി നില്‍ക്കുകയും മൊബൈല്‍ ഫോണില്‍ യുവതിയെ തീകൊളുത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് കടം നല്‍കിയ പണം യുവതി തിരികെ നല്‍കാന്‍ ആവിശ്യപ്പെട്ടിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവതി ഇവര്‍ക്കെതിരെ നേരത്തെ കേസ് കൊടുത്തിരുന്നു. എഴുപതു ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
English Summary:The attackers set the teacher on fire; Villagers captured the death scenes
You may also like this video