അട്ടപ്പാടി മധു കേസ് ഇന്ന് മണ്ണാർക്കാട് എസ് സി എസ് ടി കോടതി പരിഗണിക്കും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനാണ് മധുവിന് വേണ്ടി ഹാജരാകുന്ന പബ്ലിക് പ്രോസിക്യൂട്ടർ. കഴിഞ്ഞ ജനുവരി 25ന് കോടതി കേസ് പരിഗണിച്ചപ്പേൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെതിരെ വിമർശനം നടത്തിയിരുന്നു. വി ടി രഘുനാഥായിരുന്നു അന്ന് പബ്ലിക് പ്രോസിക്യൂട്ടർ, ആരോഗ്യകാരണങ്ങളാണ് കേസിൽ ഹാജരാവാൻ പ്രയാസം എന്നാണ് രഘുനാഥ് പറഞ്ഞത്. തുടർന്ന് കേസ് മാർച്ച് 26 ലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ വിചാരണ വീണ്ടും വീണ്ടും നീളുന്നത്തിനെതിരെ മധുവിന്റെ കുടുംബവും സമരസമിതിയും രംഗത്തെത്തി, ഇതോടെ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു തുടർന്ന് കേസ് ഫെബ്രുവരി 18 ന് പരിഗണിക്കാൻ വിചാരണ കോടതി തീരുമാനിക്കുകയായിരുന്നു. പിന്നാലെ മധുവിന്റെ കുടുംബം നിർദ്ദേശിച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് ആഭ്യന്തരവകുപ്പും ഉത്തരവിറക്കുകയായിരുന്നു.
English Summary: The Attappady Madhu case will be heard by the SCST court today
You may like this video also