നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന കോടതിയിലെ ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപും കൂട്ടരും ശ്രമിച്ചതായി ചാനല്‍ ശബ്ദരേഖ. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും ദിലീപിന്റെ സഹോദരനുമായ അനൂപിന്റേതെന്ന് കരുതപ്പെടുന്ന ഓഡിയോ ശകലമാണ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്.
പാവറട്ടറിയില് മാസങ്ങള്‍ക്കു മുമ്പ് നടന്ന കസ്റ്റഡി കൊലയെക്കുറിച്ചും ആ സംഭവത്തില്‍ ആരോപണ വിധേയനായ എക്സൈസ് ഉദ്യോഗസ്ഥനെക്കുറിച്ചും ശബ്ദരേഖയില്‍ പരാമര്‍ശമുണ്ട്. കേസ് പരിഗണിക്കുന്ന ജഡ്ജി ഈ ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നും അവരെ നിയമപരമായി സഹായിക്കണമെന്നും മറ്റുമാണ് ഇനിയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ലാത്ത ശബ്ദരേഖയിലുള്ളത്.
English Summary:Case of assault on actress; The audio recording of the judge is out
You may also like this video