ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകള്‍ ചര്‍ച്ചനടത്താനിരിക്കെ ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്ത്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്.
2018ലാണ് ഇതിന് മുമ്പ് ഓട്ടോ ടാക്സി നിരക്ക് സംസ്ഥാനത്ത് കൂട്ടിയത്. അതിനു ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. 2018 ല്‍ 72 രൂപയായിരുന്ന ഡീസലിന്റെ ഇന്നത്തെ വില 92 രൂപയാണ്. 76 രൂപയായിരുന്ന പെട്രോളിന് 105 രൂപയാണ് ഇന്നത്തെ വില.
english summary: The Auto and Taxi Association also demanded a hike in prices
you may also like this video;