Site iconSite icon Janayugom Online

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എംസി റോഡിൽ കിളിമാനൂരിലാണ് അപകടം. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇത്തവണ പൊങ്കാലയ്ക്ക് മുൻ വർഷങ്ങളിലേക്കാൾ തിരക്ക് കൂടുതലായിരുന്നു. ജില്ലകളിലെ പലയിടങ്ങളിൽ നിന്നായി ഭക്തരുടെ നീണ്ട നിരതന്നെയാണ് തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും ദൃശ്യമായത്. പല ഇടങ്ങളിലും ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് കാട്ടായികോണത്ത് വൻ ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടർന്ന് റോഡിൽ ആംബുലൻസും കുടുങ്ങി കിടക്കുന്ന അവസ്ഥയായിരുന്നു.

Exit mobile version