സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ നവംബർ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നേരത്തെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരില്‍ ആത്മ കഥ പുറത്തിറങ്ങുന്നു എന്ന് വാര്‍ത്തകള്‍ വരുകയും ഇ പി ജയരാജൻ നിഷേധിച്ചിക്കുകയും ചെയ്തിരുന്നു. തന്റെ അനുമതിയോടെയല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സ് തയാറാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപിയുടെ ആത്മകഥയുടേതെന്ന പേരിൽ നേരത്തെ ഡിസി ബുക്സ് കവർചിത്രം പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞിരുന്നു.

