Site icon Janayugom Online

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു: അറിയാതെ അമ്മ അടുക്കളയില്‍

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. ഒരു വയസുകാരിയായ തനുജ ഗജ്ബാരെയാണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ അമ്മ. കുഞ്ഞ് ബക്കറ്റിന്റെ അടുക്കലേക്ക് പോകുന്നത് അമ്മ അറിഞ്ഞിരുന്നില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം കുഞ്ഞിനെ ബക്കറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും അപകടമരണമെന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The baby fell into the buck­et of water and died

You may like this video also

Exit mobile version