Site iconSite icon Janayugom Online

കുഡുംബി സമുദായത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കവാസ്ഥയ്ക്ക് പരിഹാരം കാണണം: മന്ത്രി പി പ്രസാദ്

മണ്ണിൽ പണിയെടുക്കുന്ന കുഡംബി സമുദായം വിദ്യഭ്യാസ മേഖലയിൽ പിന്നോക്കം പോയതിനെ കുറിച്ച് ആശങ്കയുണ്ടെന്നും വിദ്യഭ്യാസ മേഖലയിൽ കുഡംബി സമുദായത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കുടുംബി സേവാസംഘം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഡംബി സമുദായം വിദ്യഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പുതിയ പദ്ധതികൾ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഒ എസ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എസ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. എം സി സുരേന്ദ്രൻ. വി എസ് ശിവരാമൻ, ജി ഗണേശൻ, ലിലാഗോപാലൻ, ജി രാജൻ, എം മനോജ്, അമൃത, അനിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു.

Exit mobile version