ദക്ഷിണാഫ്രിക്കെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അഗം ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത് തിരിച്ചെത്തി. പന്താണ് വൈസ്‌ക്യാപ്റ്റന്‍. ആകാശ് ദീപിനെയും ടീമില്‍ ഉള്‍പ്പെടുത്തി. രജത് പാട്ടീദാറെയും സര്‍ഫറാസ് ഖാനെയും ടെസ്റ്റ് ടീമിലക്ക് പരിഗണിച്ചില്ല. ഈ മാസം 14 മുതലാണ് ആദ്യ ടെസ്റ്റ് മത്സരം. കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം ആദ്യ മത്സരത്തിന് വേദിയാകും. 22 മുതല്‍ ഗുവാഹട്ടിയില്‍ രണ്ടാം ടെസ്റ്റ് നടക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

