Site iconSite icon Janayugom Online

ആലപ്പുഴയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

curfewcurfew

ഇരട്ടക്കൊലപാതകത്തിനുപിന്നാലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ആലപ്പുഴയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23 ന് രാവിലെ ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഉത്തവരില്‍ വ്യക്തമാക്കി. അതേസമയം ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു യോഗം സംഘടിപ്പിച്ചത്. ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും യോഗം ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

Eng­lish Sum­ma­ry: The ban on Alap­puzha has been extend­ed again

You may like this video also

Exit mobile version