Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് റാലികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരും

റോഡ് ഷോകള്‍, പദയാത്രകള്‍, ജാഥകള്‍ വാഹന റാലികള്‍, എന്നിവയ്ക്ക് തെരെഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 11 വരെ ദീര്‍ഘിപ്പിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് ശക്തിയേറുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്നും ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനായി , ഇന്നലെ 707 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിനകം, ആകെ 1326 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
ഉത്തര്‍പ്രദേശില്‍ അഞ്ചാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഈ മാസം 10 മുതല്‍ മാര്‍ച്ച് ് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 12 ജില്ലകളിലെ 61 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 27ന്അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Eng­lish Sum­ma­ry: The ban on elec­tion ral­lies will continue

You may like this video also

Exit mobile version