Site iconSite icon Janayugom Online

പണിമുടക്കില്‍ ബാങ്കിങ് മേഖല നിശ്ചലമായി

ബാങ്ക് സ്വകാര്യ വൽക്കരണ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കിങ് മേഖലയിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്ചലമായി. 

കേരളത്തിൽ 7000 ബാങ്ക് ശാഖകളിലായി 45,000 ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കി. രാജ്യത്തിനും ജനതയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും നിർണായക സേവനം ഉറപ്പാക്കുന്ന ജനകീയ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ കോർപറേറ്റുകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിനൊപ്പം ജീവനക്കാരും ഉദ്യോഗസ്ഥരും വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർച്ചയായ പണിമുടക്കിലേക്ക് പോകേണ്ടിവരുമെന്ന് യു എഫ് ബി യു സംസ്ഥാന കൺവീനർ സി ഡി ജോസൺ അറിയിച്ചു.
eng­lish summary;The bank­ing sec­tor came to a stand­still dur­ing the strike
you may also like this video;

Exit mobile version