Site iconSite icon Janayugom Online

ജില്ലാക്കോടതി വളപ്പിൽ അപകടകരമായി ചാഞ്ഞുനിന്ന ആൽമരം മുറിച്ചുമാറ്റി

ജില്ലാക്കോടതി വളപ്പിൽ അപകടകരമായി ചാഞ്ഞുനിന്ന ആൽമരം മുറിച്ചുമാറ്റി. കോടതി കവാടത്തിന് വടക്കുഭാഗത്തെ ഗേറ്റിന് സമീത്തായുള്ള ആൽമരമാണ് മുറിച്ചത്. നൂറ് വർഷം പഴക്കമുള്ളതാണ് മരമെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. കനത്ത മഴയിൽ വെള്ളമിറങ്ങിയതോടെ ചുവടുഉറഞ്ഞാണ് റോഡിന്റെ ഭാഗത്തേക്ക് മരംചാഞ്ഞത്. ഇന്ന് രാവിലെ കോടതിക്ക് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ തൊഴിലാളികളാണ് മരം റോഡിലേക്ക് ചാഞ്ഞ് കെഎസ്ഇബിയുടെ എബിസി കേബിളിൽ തങ്ങി നിൽക്കുന്നത് കണ്ടത്. അവർ ഉടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെയും കോടതി ഓഫീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിരക്ഷാസേന ആലപ്പുഴ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയെങ്കിലും അവരെകൊണ്ട് സാധിക്കുമായിരുന്നില്ല. തുടർന്ന് അമ്പലപ്പുഴ തഹസീൽദാരുമായി ബന്ധപ്പെടുകയും അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മരം വെട്ടുകാരെ ഏർപ്പാടാക്കി മുറിക്കുകയുമായിരുന്നു.

Exit mobile version