Site icon Janayugom Online

ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയച്ച് ബാര്‍ കൗണ്‍സില്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസ് അയച്ച് ബാര്‍ കൗണ്‍സില്‍. അഡ്വ. ബി രാമന്‍പിള്ള, അഡ്വ. സുജേഷ് മേനോന്‍, അഡ്വ. ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടീസ്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 14 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്.

Eng­lish sum­ma­ry; The bar coun­cil sent a notice to Dileep­’s lawyers

You may also like this video;

Exit mobile version