Site iconSite icon Janayugom Online

പി വി അൻവർ എംഎൽഎയുടെ റിസോർട്ടിന്റെ തടയണകള്‍ പൊളിക്കണം: ഹൈക്കോടതി

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ നാല് തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണം. ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന പി വി അൻവർ എംഎൽഎയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പിവിആർ നേച്ചർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് കലക്ടറാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി തടയണകൾ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. 

Eng­lish Summary:The bar­ri­cades of PV Anwar MLA’s resort should be demol­ished: High Court

You may also like this video

Exit mobile version