Site icon Janayugom Online

ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്ക് ലോകത്തെ കാണിച്ചതാണ് ബിബിസി ചെയ്ത തെറ്റ്; ബിനോയ് വിശ്വം

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം പൂട്ടിയതില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വാതന്ത്ര്യം, പൗരവകാശം, മാധ്യമസ്വാതന്ത്ര്യം നാള്‍ക്കുനാള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിലാണിപ്പോള്‍. ബിബിസിയെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത നിലയിലെത്തിച്ച സംഭവം അതിന് ഏറ്റവും പുതിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്കെതിരെ രാജ്യം ഭരിക്കുന്നവര്‍ അഴിച്ചുവിട്ട ജനാധിപത്യവിരുദ്ധ നടപടികളെ എന്നും കമ്മ്യുണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിട്ടേയുള്ളു. സംഭവത്തില്‍ ബിബിസിയിലെ മാധ്യമപ്രവര്‍ത്തകരോടും കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബിനോയ് വിശ്വം പറഞ്ഞു. 

കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തില്‍ മോഡിയുടെ പങ്കാളിത്തം എന്തെന്ന് കാണിക്കുന്ന ഡോക്യുമെന്ററി ബിബിസി പ്രദര്‍ശിപ്പിച്ചിരുന്നു. അതാണ് ബിബിസിക്കെതിരായ നടപടിക്ക് കാരണം. നൂറ് ശതമാനം നീതി പുലര്‍ത്തിയ ഡോക്യുമെന്ററിയായിരുന്നു അതെന്നും മോഡി ചെയ്ത കാര്യങ്ങളൊക്കെയും യഥാര്‍ത്ഥത്തില്‍ അദ്ദേഹം എന്താണെന്നതും അവര്‍ വ്യക്തമായി ഡോക്യുമെന്ററിയില്‍ കാണിച്ചിരുന്നു. ഗുജറാത്ത് കലാപത്തിന്റെ വില്ലനായിരുന്ന മോഡിയെ ആണ് പിന്നീട് സംഘപരിവാറുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നായകവേഷം കെട്ടിച്ചതെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.

Eng­lish Summary:The BBC’s mis­take was show­ing the world Mod­i’s role in the Gujarat riots; Binoy Viswam
You may also like this video

Exit mobile version