Site icon Janayugom Online

കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ ദുരവസ്ഥ സഹിക്കാനാകാതെയാണ് കൃത്യം നടത്തിയതെന്ന് സുമതി സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട ഗോപി പത്ത് വര്‍ഷത്തിലധികമായി കിടപ്പിലായിരുന്നു. വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകന്‍ രാവിലെ വന്ന് നോക്കിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്.
eng­lish summary;The bedrid­den patient was behead­ed by his wife
you may also like this video;

Exit mobile version