Site iconSite icon Janayugom Online

മറ്റന്നാള്‍ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് മറ്റന്നാള്‍ നടത്താനി ഭാരത് ബന്ദ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വച്ചത്.

വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് ബന്ദ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്.

Exit mobile version