കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ശ്രീനഗറില്‍ സമാപനം. ജനങ്ങള്‍ ഒപ്പം നിന്നതാണ് യാത്രയില്‍ തനിക്ക് ഊര്‍ജ്ജമായതെന്ന് രാഹുല്‍ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നു യാത്ര ആരംഭിച്ചത്.
സമാപനസമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തിരുച്ചി ശിവ(ഡിഎംകെ), എന്‍ കെ പ്രേമചന്ദ്രന്‍(ആര്‍എസ്‌പി), കെ നവാസ് കനി(മുസ്ലിം ലീഗ്), ശ്യാം സിങ് യാദവ്(ബിഎസ്‌പി) തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ക്ക് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ശ്രീനഗറിലേക്കുള്ള വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് സമ്മേളനത്തിനെത്താന്‍ സാധിച്ചില്ല.
English Summary: The Bharat Jodo journey has concluded
You may also like this video