Site iconSite icon Janayugom Online

മണ്ണുമാന്തി യന്ത്രത്തിൽ ബൈക്ക് തട്ടി ; യുവാവിന് ദാരുണാന്ത്യം

മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം . തുറവൂർ തിരുമല ഭാഗം വലിയവീട്ടിൽ പ്രവീൺ ആർ പൈ (39) ആണ് മരിച്ചത്. ഇന്നു രാവിലെ ചന്തിരൂരിനു സമീപമാണ് അപകടം. അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിൽ വച്ച് പ്രവീൺ സഞ്ചരിച്ച ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ തട്ടുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.

Exit mobile version