Site iconSite icon Janayugom Online

ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ച് വീണു; ദേഹത്ത് കൂടി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

വണ്ടൂര്‍ മഞ്ചേരി റോഡിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.  വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9.15നായിരുന്നു  അപകടം. ബസ്സിനടിയിലേക്കു തെറിച്ചുവീണ ജിഷ്ണുവിന്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ മരിച്ചു.  വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ് ജിഷ്ണു.

മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണ് ജിഷ്ണു വീണത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മ: സുജാത (ആശാവർക്കർ). സഹോദരങ്ങൾ: ജിനുഷ, ഷിനുജ.

Exit mobile version