Site icon Janayugom Online

കാലിത്തീറ്റകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും; മന്ത്രി ജെ ചിഞ്ചു റാണി

സംസ്ഥാനത്തേക്ക് എത്തുന്ന കാലിത്തീറ്റകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് സംസ്ഥാന നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.

മില്‍മ കാലിത്തീറ്റയേക്കാല്‍ വിലകുറച്ച് പല സ്വകാര്യ കമ്പിനികളും കാലിത്തീറ്റ വിതരണം ചെയ്തു വരുന്നു. ഇവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് അവയില്‍ ചേര്‍ത്തിട്ടുള്ള ഇന്‍ഗ്രേഡിയന്‍സ് കണ്ടു പിടിയ്ക്കുന്നതിന് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

പാല്‍വില ഇനി കൂട്ടാനാവില്ലെന്നും, അതുകൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന കാര്യം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത മാസം തന്നെ ഇത് നടപ്പലാക്കാന്‍ ശ്രമിക്കുമെന്നും മില്‍മ മലബാര്‍ മേഖല പുറത്തിറക്കുന്ന ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകളുടെ വിപണോദ്ഘാടനം പാലക്കാട് ചന്ദ്രനഗര്‍ പാര്‍വ്വതി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മില്‍മ മലബാര്‍ മേഖല പുറത്തിറക്കുന്ന ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകള്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും അവരുടെ ദൈനംദിന ചെലവുകള്‍ കുറയ്ക്കുന്നതിനും ഉദ്പാദനം കൂട്ടുന്നതിനും ഇതുവഴി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Eng­lish summary;The bill will be intro­duced in the Assem­bly to check the qual­i­ty of cat­tle­feed; Min­is­ter J Chinchu Rani

You may also like this video;

Exit mobile version