കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി മുസ്‍ലിങ്ങൾക്കിടയിലെ പ്രത്യുല്പാദന നിരക്ക് മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞതായി ദേശീയ കുടുംബാരോഗ്യ സർവേ.
2015–16 ലെ 2.6ൽ നിന്ന് 2019–21 കാലയളവിൽ മുസ്‍ലിം പ്രത്യുല്പാദന നിരക്ക് 2.3 ആയി കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു. 1992–93 കാലഘട്ടത്തിൽ ഇത് 4.4 ആയിരുന്നു. ഹിന്ദുക്കളുടെ ജനനനിരക്ക് 1992–93ൽ 3.3 ആയിരുന്നത് 1.94 ആയി കുറഞ്ഞു. 2015–16ല്‍ 2.1 ആയിരുന്നു. ക്രിസ്ത്യൻ 1.88, സിഖ് 1.61, ജൈനർ 1.6, ബുദ്ധ, നിയോ-ബുദ്ധമതം 1.39 എന്നിങ്ങനെയാണ് പ്രത്യുല്പാദന നിരക്ക്. 1992–93 മുതൽ മുസ്‍ലിങ്ങൾക്കിടയിൽ 46.5 ശതമാനവും ഹിന്ദുക്കളിൽ 41.2 ശതമാനവും പ്രത്യുല്പാദന നിരക്ക് കുറഞ്ഞു.
English Summary: The birth rate of Muslims has dropped
You may like this video also