Site iconSite icon Janayugom Online

മദ്രസകളുടെ സ്രോതസ് അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ പദ്ധതിയിടുന്നു

madrassamadrassa

ഉത്തർപ്രദേശിന്റെ അതിർത്തി ജില്ലകളിൽ സ്ഥിതി ചെയ്യുന്ന, അംഗീകരിക്കപ്പെടാത്ത മദ്രസകളുടെ വരുമാന സ്രോതസ്സുകൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നു. നേരത്തെ യുപി സർക്കാർ നടത്തിയ സർവേയിൽ ഭൂരിഭാഗം അതിർത്തി മദ്രസകളും ‘സകാത്ത്’ (സംഭാവന), തങ്ങളുടെ വരുമാന മാർഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിയിലെ അംഗീകൃതമല്ലാത്ത 1500ലധികം മദ്രസകൾക്ക് ഈ സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കും. 

പ്രത്യേകിച്ചും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന യുപിയിലെ ജില്ലകളിലെ അംഗീകൃതമല്ലാത്ത മദ്രസകളിലെ വരുമാന സ്രോതസ് സംബന്ധിച്ച അന്വേഷണം നടത്തുമെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനായി മദ്രസകളെ സംബന്ധിച്ച് സർവേ നടത്തിയതായി യോഗി സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. 

ഇതിന്റെ ഭാഗമായി മദ്രസകളുടെ പാഠ്യപദ്ധതി, മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍, മദ്രസകളുടെ വരുമാന സ്രോതസ്സ് സംബന്ധിച്ച വിവരങ്ങൾ എന്നിവയെക്കുറിച്ചും സര്‍വേ നടത്തി. സിദ്ധാർത്ഥനഗർ, ബൽറാംപൂർ, ലഖിംപൂർ ഖേരി, മഹാരാജ്ഗഞ്ച്, ബഹ്റൈച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലെ മദ്രസകളും സര്‍വേയ്ക്ക് വിധേയമാക്കും. ഈ മദ്രസകളിൽ എവിടെ നിന്നാണ് സകാത്ത് ലഭിക്കുന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിവിധ മദ്രസകളിലായി 7.64 ലക്ഷത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: The BJP gov­ern­ment plans to inves­ti­gate the source of the madrassas

You may also like this video

Exit mobile version