Site iconSite icon Janayugom Online

മുസ്ലീങ്ങൾക്ക് പ്രവേശനമില്ല; ഹിന്ദുക്കള്‍ ജീന്‍സ് ധരിക്കരുത്: ഹനുമാന്‍ ക്ഷേത്രത്തില്‍ തൂക്കിയ ബോര്‍ഡ് ചര്‍ച്ചയാകുന്നു

ഉത്തർപ്രദേശിലെ അലിഗഡിലുള്ള പുരാതന ഹനുമാൻ ക്ഷേത്രത്തിൽ മുസ്ലീങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. കൂടാതെ ഹിന്ദു ഭക്തർക്ക് ഡ്രസ് കോഡിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഗിൽഹാരി ഹനുമാൻ ക്ഷേത്രം എന്നറിയപ്പെടുന്ന അചൽതലാബ് പ്രദേശത്തെ ക്ഷേത്രത്തിന് പുറത്താണ് മുസ്ലീങ്ങളെ ആരാധനാലയത്തിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് കാട്ടിയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്. 

ഹൈന്ദവ വിശ്വാസികൾക്കുള്ള ഡ്രസ് കോഡ് പറയുന്നത്, ആളുകൾ ജീൻസും നീളം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നാണ്. മതപരമായ സ്ഥലത്ത് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതും അനാദരവുമാണെന്ന് ക്ഷേത്രം മഹന്ത് കൗശൽ നാഥ് പറഞ്ഞു.

“ആളുകൾ മാന്യമായി വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരണം. അവർക്ക് പുറത്ത് എന്തും ധരിക്കാം. മുസ്ലീങ്ങളുടെ നിരോധനത്തെ സംബന്ധിച്ചിടത്തോളം, അവർക്ക് ആരാധന നടത്താൻ താൽപ്പര്യമില്ലെങ്കിൽ അവർ ക്ഷേത്രത്തിൽ വരുന്നതിന്റെ അർത്ഥമെന്താണ്? അദ്ദേഹം ചോദിച്ചു.

ഹനുമാനെ അണ്ണാൻ രൂപത്തിൽ ആരാധിക്കുന്നതിനാൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 

Eng­lish Sum­ma­ry: The board hang­ing at the Hanu­man tem­ple is controversial

You may also like this video

Exit mobile version