Site icon Janayugom Online

വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പൊ​ലീ​സു​കാ​ര​ൻ മരിച്ചു

potherncode

കൊലക്കേസ് പ്രതിയെ അന്വേഷിച്ച് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശിയും എസ് എപി ക്യാമ്പിലെ പൊലീസുകാരനുമായ ബാലു(27)ആണ് മരിച്ചത്. വര്‍ക്കല എസ്എച്ച്ഒ പ്രശാന്ത് എസ്, സിപിഒ പ്രശാന്ത് കുമാര്‍, ബാലു, വളളക്കാരന്‍ വസന്തന്‍ എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷ് എന്ന രാജേഷ് പൊന്നിന്‍ തുരുത്ത് ദ്വീപില്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വക്കം പണയില്‍കടവ് പാലത്തിന് സമീപത്ത് നിന്ന് പ്രദേശവാസിയായ വളള ക്കാരനോടൊപ്പമാണ് ദ്വീപിലേയ്ക്ക് പോയത്. ദ്വീപിന് ഏകദേശം അന്‍പത് മീറ്റര്‍ അകലെ എത്തിയപ്പോള്‍ വളളം ഉലഞ്ഞ് മറിയുകയായിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെയുളളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ബാലു വീഴ്ചയില്‍ കായലിന്റെ അടിത്തട്ടിലേയ്ക്ക് താഴ്ന്നു പോകുകയായിരുന്നു. ബാലുവിനായി പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സമീപത്തുണ്ടായിരുന്ന തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ബാലുവിനെ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്റെയും അനില ദാസിന്റെയും മകനാണ് ബാലു. ബാലുവിന്റെ നിര്യാണത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു.

eng­lish summary;The boat cap­sized and the police died

you may also like this video;

Exit mobile version