Site iconSite icon Janayugom Online

ജമ്മുകശ്മീരില്‍ നിന്ന് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

പതിനാല് വയസുകാരനായ കുട്ടി ഉള്‍പ്പെടെ ജമ്മുകശ്മീരിലെ തീവ്രവാദ ഭീഷണി നേരിടുന്ന പ്രദേശത്ത് നിന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കത്വ ജില്ലയിലെ ജലാശയത്തില്‍ നിന്നാണ് കാണാതായി രണ്ടു ദിവസത്തിന് ശേഷം മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
യോഗേഷ് സിംഗ്, ദര്‍ശന്‍ സിംഗ്, പ്രായപൂര്‍ത്തിയാകാത്ത വരുണ്‍ സിംഗ് എന്നിവർ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. കത്വ ജില്ലയിലെ ബില്ലവര്‍ പ്രദേശത്ത് വച്ചാണ് ഇവരെ ബുധനാഴ്ച വൈകിട്ട് കാണാതായത്.

ഇവര്‍ക്കായി ശക്തമായ തെരച്ചില്‍ നടത്തി വരികയായിരുന്നു സുരക്ഷാ സേന. ലോഹയ് മല്‍ഹാര്‍ പ്രദേശത്തെ ജലാശയത്തില്‍ നിന്നാണ് ഇവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരവധി തീവ്രവാദ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ മാസം രണ്ട് പ്രാദേശികരെ ഇതേ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Exit mobile version